കൊച്ചി : ജന്തർ മന്തറിൽ, NEET ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന വിദ്യാർത്ഥികള്‍ക്കും സോനം വാങ്ചുക്കിനുംപ്രതിപക്ഷ നേതാക്കൾക്കും നേരെയുണ്ടായ ക്രൂരമായ പോലീസ് അതിക്രമങ്ങളെ ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി - AISEC ശക്തമായി അപലപിച്ചു
"ഈ വർഷത്തെ ഉഗ്, NEET പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ* രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമം നിന്ദ്യമാണ്. മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിനോട് പോലീസ് കാണിച്ച ക്രൂരതയിലും ഞങ്ങൾ ശക്തമായി അപലപിക്കുന്നു." കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് *ധർമ്മേന്ദ്ര പ്രധാനെ ഉടൻ പിരിച്ചുവിടണം NEET ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയത് മുഖാന്തരം ആത്മഹത്യയിലേക്ക് തള്ളി വിടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം.
ദേശീയ പ്രക്ഷോഭം ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് പ്രൊഫ.കെ അരവിന്ദാക്ഷൻ, പ്രൊഫ.എംപി മത്തായി , പ്രൊഫ. ......
തിരുവനന്തപുരം: ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും ഡൽഹി പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചതായി കെഎസ്യു അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടന വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാർഥി സംഘടനയായ സിജെപിയുടെ പാർലമെന്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെയായിരുന്നു ചൊവ്വാഴ്ച കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. ......
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ നാലാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ പാചകപ്പുരയ്ക്ക് സമീപം പാമ്പിനെ കണ്ടെത്തിയത് വലിയ ഭീതി പരത്തി. അരിയുന്നശേരി രണ്ടാലുംമൂട്ടിൽ സ്ഥിതി ചെയ്യുന്ന 49-ാം നമ്പർ അങ്കണവാടിയിലാണ് ഉച്ചയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. ......
കൊച്ചി: കുഴിമന്തി, അല്‍ഫാം, തന്തൂരി വിഭവങ്ങളുടെ പാചകത്തിലെ പ്രധാന ഘടകമായ വിറകുകരിയ്ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നത് സമീപകാലത്തായി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിത്തീര്‍ന്ന ഈ വിഭവങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്ന് ആശങ്ക. പാചകവാതക വിലക്കയറ്റം മൂലം വിറകിനും കരിക്കും മറ്റു വിഭവങ്ങളുടെ മേഖലകളില്‍ നിന്ന് വന്‍ഡിമാന്‍ഡ് നേരിടുന്നതാണ് കുഴിമന്തി, അല്‍ഫാം, തന്തൂരി പാചകത്തിനുള്ള കരിയുടെ ലഭ്യതയെ ബാധിച്ചിരിക്കുന്നത്. ......
പുലിയൂർ.
ഒരു മാസത്തെ പെൻഷൻ ഓണം ഉത്സവ ബത്തയായി അനുവദിയ്ക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുലിയൂർ യൂണിറ്റ് കൺവൻഷൻ
പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽനൽകി കൺവൻഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ
സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വി എസ് അനുസ്മരണത്തിൻ്റെ ഭാഗമായി പ്രകടനവും പൊതുയോഗവും നടന്നു. കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ പൊതു യോഗം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ പുരോഗതിയിൽ മറ്റൊരു സുപ്രധാന ചുവടുവെയ്പായി, പുതിയ മെട്രോ പാതയ്ക്കായുള്ള ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കുന്നത് സംബന്ധിച്ച 91.6 കോടി രൂപയുടെ കരാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സീമെൻസ് ലിമിറ്റഡിന് നൽകി.
മത്സരാധിഷ്ഠിതമായ തുറന്ന ടെൻഡർ നടപടിക്രമത്തിലൂടെയാണ് കരാർ നൽകിയത്. സാങ്കേതികവും സാമ്പത്തികവുമായ വിലയിരുത്തലുകൾക്ക് ശേഷമാണ് സീമെൻസ് ലിമിറ്റഡ് ഏറ്റവും യോഗ്യമായ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്.
കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ കെഎംആർഎല്ലിനെ പ്രതിനിധീകരിച്ച് ചീഫ് എൻജിനീയർ ജോൺസൺ ടി. ......
ഓതറ. എ എം എം ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ദൂരദർശിനിയിലൂടെ ആകാശ നിരീക്ഷണ പരിപാടി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെയും ശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ......
രാജ്യത്തെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മറ്റൊരു ചുവടുവെപ്പുമായി കൊച്ചി വാട്ടർ മെട്രോ. സർവീസുകൾ വഴി ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണ കുറവും ഹരിതഗൃഹ വാതക ബഹിർഗമനത്തിലെ കുറവും ശാസ്ത്രീയമായി വിലയിരുത്തി സാമ്പത്തിക നേട്ടമാക്കി മാറ്റുന്ന കാർബൺ ക്രെഡിറ്റ് വാലിഡേഷൻ' (Carbon Credit Validation) പ്രക്രിയയ്ക്ക് കൊച്ചി വാട്ടർ മെട്രോ തുടക്കം കുറിച്ചു. ......